ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് പാഞ്ഞുകയറി; 15 പേര്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് പാഞ്ഞുകയറി; 15 പേര്‍ മരിച്ചു

സൂറത്ത്(www.kasaragodtimes.com 19.01.2021 Tuesday): ഗുജറാത്തിലെ സൂറത്തില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ രാജ്സ്ഥാന്‍ സ്വദേശികളായ 15 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. രാത്രി ഇവര്‍ക്കുമേല്‍ ട്രക്ക് പാഞ്ഞു കയറിയാണ് ദുരന്തമുണ്ടായത്.

തിങ്കളാഴ്ച രാത്രി കൊസാമ്ബയിലായിരുന്നു സംഭവം. ആറു പേര്‍ക്ക് പരിക്കേറ്റു.

രാജസ്ഥാനിലെ ബന്‍സ്വാഡ ജില്ലക്കാരാണ് മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.