ബന്തടുക്കയിൽ ലാബ് ടെക്നീഷ്യനായ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബന്തടുക്കയിൽ ലാബ് ടെക്നീഷ്യനായ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബന്തടുക്ക: ലാബ് ടെക്നീഷ്യനായ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.ബന്തടുക്ക അണ്ണപ്പാടി  ചാമക്കൊച്ചിയിലെ പരേതനായ ബുദ്ധ നായിക്- ലീലാ ദമ്പതികളുടെ മകൾ എ ബി ദിവ്യ (21)യാണ് മരിച്ചത്. ബന്തടുക്കയിൽ ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
സഹോദരങ്ങൾ : ബിന്ദു, ഭവ്യ