കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പ് : സി.പി.എം കള്ള പ്രചാരണത്തിനെതിരെ വിവരാവകാശ രേഖയുമായി മുസ്‌ലിം ലീഗ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പ് : സി.പി.എം കള്ള പ്രചാരണത്തിനെതിരെ വിവരാവകാശ രേഖയുമായി മുസ്‌ലിം ലീഗ്

കുമ്പള(www.kasaragodtimes.com 19.01.2021 Tuesday): കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) ബി.ജെ.പി അവിശുദ്ധ കൂട്ട് കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം  ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ കള്ള പ്രചാരണങ്ങള്‍ നടത്തുകയാണ്. സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സി.പി.എം - ബി.ജെ.പി സഖ്യമുണ്ടായില്ലെന്ന് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ അവര്‍ തമ്മിലുണ്ടാക്കിയ സഖ്യം   വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് മുസ് ലിം ലീഗ് പൊതു സമൂഹത്തോട് വിളിച്ചു പറയുന്നത്. പരസ്യ സഖ്യം പുറത്തായപ്പോള്‍ സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്ന് വന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍   യു.ഡി.എഫ് നേതൃത്വത്തിനും പത്ര മാധ്യമങ്ങള്‍ക്കും നേരെ തിരിയുകയാണ്. മൂന്ന് അംഗങ്ങളുള്ള സി.പിഎമ്മിന് ആനുപാതികമായി സ്ഥിരം സമിതി ചെയര്‍മാന്‍ പദവി ലഭിച്ചതെന്നാണ് അവര്‍  വ്യാപകമായി പ്രചരിപ്പിക്കുന്നത്. ബി.ജെ.പിയിലെ ഒന്‍പത് അംഗങ്ങളും സി.പി.എമ്മിലെ മൂന്ന് അംഗങ്ങളും പരസ്പര ധാരണയിലൂടെ മത്സരിച്ച് യു.ഡി.എഫിനെ പരാജയപ്പെടുത്തി, ബി.ജെ.പി രണ്ടും സി.പി.എം ഒന്നും സ്ഥിരം സമിതി അധ്യക്ഷ പദവി പങ്കിട്ടെടുക്കുകയായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം വിട്ട് നിന്നത് തന്നെ ബി.ജെ.പിയെ  എങ്ങനെയെങ്കിലും അധികാരത്തിലേറ്റുകയെന്ന  അജണ്ടയുടെ ഭാഗമായിരുന്നു. സ്ഥിരം സമിതി തെരെഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സി.പി.എം ബി. ജെ.പി ധാരണ പൊതു സമൂഹത്തില്‍ തുറന്നു കാട്ടുന്നതിന് മുസ് ലിം ലീഗും, മുസ് ലിം യൂത്ത് ലീഗും ക്യാംപയിന്‍ നടത്തും. ഇതിന്റെ ഭാഗമായി ശാഖാതല വിശദീകരണ യോഗങ്ങള്‍, വിവരാവകാശ പകര്‍പ്പ് വിതരണം എന്നിവ നടത്തും.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വനിതാസംവരണത്തിലേക്ക് ബിജെപിയിലെ പ്രേമലതയും യുഡിഎഫിലെ സബൂറയും മത്സരിച്ചപ്പോള്‍ 9 അംഗങ്ങളുള്ള ഉള്ള ബിജെപിയിലെ പ്രേമലതലയ്ക്കു 12 വോട്ടാണ് ലഭ്യമായത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വനിതാസംവരണത്തിലേക്ക് സിപിഎമ്മിലെ ആയിഷത്ത് റസിയ യും യുഡിഎഫിലെ താഹിറ ജി ഷംസീറും മത്സരിച്ചപ്പോള്‍ മൂന്ന് അംഗങ്ങളുള്ള എല്‍ഡിഎഫിലെ ആയിഷത്ത് റസിയയ്ക്ക് 12 വോട്ടാണ് ആണ് ലഭ്യമായത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി വനിത സംവരണ ത്തിലേക്ക് ബിജെപിയിലെ പ്രേമാവധിയും യുഡിഎഫിലെ ആയിഷത്ത് നസീമയും  മത്സരിച്ചപ്പോള്‍ 9 അംഗങ്ങളുള്ള ബിജെപിയിലെ പ്രേമവതിക്ക് ലഭിച്ചത് 12 വോട്ടാണ് തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിയിലെ സുലോചനയെ സിപിഎം അംഗങ്ങളായ കൊഗ്ഗു, ആയിഷത്ത് റസിയ, അബ്ദുല്‍ റിയാസ് എന്നിവര്‍ വോട്ടു നല്‍കി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് സിപിഎമ്മിലെ കുഗ്ഗു, അബ്ദുല്‍ റിയാസ് എന്നിവര്‍ക്ക് ബിജെപി അംഗങ്ങളായ മോഹന കെ, പുഷ്പലത, പ്രേമലത, വിവേകാനന്ദ ഷെട്ടി, വിദ്യ എന്‍ പൈ, പ്രേമവതി, സുലോചന പി, ശോഭ എസ്, അജയ് എം എന്നിവര്‍ വോട്ടു നല്‍കി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിയിലെ ശോഭ എസിന് സിപിഎം അംഗങ്ങളായ ആയിഷത്ത് റസിയ, കൊഗ്ഗു അബ്ദുല്‍ റിയാസ് എന്നിവര്‍ വോട്ടു നല്‍കി, പത്രസമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ ട്രഷററും പഞ്ചായത്ത് അംഗവുമായ യൂസഫ് ഉളുവാര്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ ടിഎം ശുഹൈബ് വൈസ് പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങള്‍ പഞ്ചായത്ത് അംഗം ബി.എ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.