'മമത ബാനര്‍ജി ദുര്‍ഗാ ദേവിയെ പോലെ', അഭിനന്ദനവുമായി കുമാരസ്വാമി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'മമത ബാനര്‍ജി ദുര്‍ഗാ ദേവിയെ പോലെ', അഭിനന്ദനവുമായി കുമാരസ്വാമി

ബംഗളൂരു: (www.kasaragodtimes.com 03.05.2021) പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും നേതാക്കള്‍ക്കും അഭിനന്ദനവുമായി ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. തിന്മശക്തികള്‍ക്കെതിരെ ജയിച്ച മമത ബാനര്‍ജി ദുര്‍ഗാ ദേവിയെ പോലെയായെന്നും ജനങ്ങള്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ കൂടെയുണ്ടെന്നതിെന്‍റ ഏറ്റവും പുതിയ ഉദാഹരണമാണ് തെരഞ്ഞെടുപ്പു ഫലമെന്നും കുമാരസ്വാമി പറഞ്ഞു. അധാര്‍മികതക്കെതിരേ ജയിച്ച മമത ബാനര്‍ജിയുടെ ദൃഢനിശ്ചയം തങ്ങള്‍ക്ക് മാതൃകയാണെന്നും കുമാരസ്വാമി പറഞ്ഞു.

'അധികാരത്തിന്‍റെ അധാര്‍മിക പരീക്ഷണങ്ങള്‍ക്കെതിരെ കരുത്തോടെ നിലയുറപ്പിച്ച മമത ഞങ്ങള്‍ക്കെല്ലാം മാതൃകയാവുകയാണ്​. അതുപോലെ, എതിരായ രാഷ്​ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്​ കുതിക്കാന്‍ തമിഴ്​നാട്ടില്‍ ഡി.എം.കെ നേതാക്കള്‍ കാഴ്ചവെച്ച ക്ഷമയും നിശ്ചയദാര്‍ഢ്യവും പാഠവുമാണ്​' -കുമാരസ്വാമി വിശദീകരിച്ചു.

കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ ബസവകല്യാണ്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്​ സ്​ഥാനാര്‍ഥി മൂന്നാം സ്​ഥാനത്തായതിനു പിന്നാലെയാണ്​ കുമാരസ്വാമിയുടെ അഭിപ്രായ പ്രകടനം. ബി.ജെ.പി ജയിച്ച സീറ്റില്‍ കോണ്‍ഗ്രസാണ്​ രണ്ടാം സ്​ഥാനത്തെത്തിയത്​. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റെയും തെറ്റായ പ്രചാരണവും പണക്കൊഴുപ്പുമാണ്​ തങ്ങളെ തോല്‍പിച്ചതെന്നും അവര്‍ വിജയം തട്ടിപ്പറിച്ചെങ്കിലും തങ്ങളുടെ അഭിമാനം കവരാനായില്ലെന്നും കുമാരസ്വാമി കൂട്ടി​േച്ചര്‍ത്തു. കുറച്ചുനാള്‍മുമ്ബുവരെ​ ബി.ജെ.പിയുമായി ഏറെ സൗഹൃദത്തില്‍ കഴിഞ്ഞ കുമാരസ്വാമി മമത ബാനര്‍ജിയെയും ഡി.എം.കെയെയും പുകഴ്​ത്തി രംഗത്തുവന്നത്​ ശ്രദ്ധ നേടിയിട്ടുണ്ട്​.