കെഎസ്എഫ്ഇ പരിശോധന: കടുപ്പിച്ച് ധനമന്ത്രി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത, മയപ്പെട്ട് വിജിലന്‍സ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കെഎസ്എഫ്ഇ പരിശോധന: കടുപ്പിച്ച് ധനമന്ത്രി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത, മയപ്പെട്ട് വിജിലന്‍സ്‌

(www.kasaragodtimes.com 29.11.2020)കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. നടപടി ക്രമങ്ങള്‍ പാലിക്കാതെ റെയ്ഡ് നടത്തിയ വിജിലന്‍സ് ഔചിത്യം പാലിച്ചില്ലെന്ന് ഐസക് കുറ്റപ്പെടുത്തി. റെയ്ഡ് സര്‍ക്കാര്‍ അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേണ്ടതെന്നും ധനമന്ത്രി  പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റപ്പെടുത്തലിനിടെ കെഎസ്‌എഫ്‌ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ കടുത്ത അതൃപ്തിയിലാണ് ധനമന്ത്രി തോമസ് ഐസക്. സി ആന്‍ഡ് എജിയും ഫിനാന്‍ഷ്യല്‍ സ്‌പെഷ്യല്‍ വിങ്ങും കെഎസ്‌എഫ്‌ഇയില്‍ അന്വേഷണം നടത്തിയിരുന്നു. ഈ ഏജന്‍സികള്‍ പാലിച്ച നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള വിജിലന്‍സ് റെയ്ഡ് നാടകമായി മാറിയെന്നാണ് ഐസക്കിന്റെ കുറ്റപ്പെടുത്തല്‍.

വിജിലന്‍സ് നടപടി അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേണ്ടത്. വിജിലന്‍സ് വീഴ്ച സര്‍ക്കാര്‍ പരിശോധിക്കും. സ്വകാര്യ ലോബികള്‍ വിജിലന്‍സ് നടപടിയെ മുതലെടുക്കാനുള്ള സാധ്യതയുണ്ടെന്നും ഐസക് പറഞ്ഞു.

കെഎസ്‌എഫ്‌ഇ പൊളിയണമെങ്കില്‍ സര്‍ക്കാര്‍ പൊളിയണം. കെഎസ്‌എഫ്‌ഇയിലെ നിക്ഷേപം സുരക്ഷിതമായിരിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും തോമസ് ഐസക് പറഞ്ഞു.