കെ.എസ്. അബ്ദുള്ള അശരണർക്ക് അത്താണിയായ നേതാവ് : ഡോ: പി.എ.ഇബ്രാഹി ഹാജി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കെ.എസ്. അബ്ദുള്ള അശരണർക്ക് അത്താണിയായ നേതാവ് : ഡോ: പി.എ.ഇബ്രാഹി ഹാജി

ദുബൈ (www.kasaragodtimes.com 18.01.2021): അശരണർക്ക് അത്താണിയായ നേതാവിയിരുന്നു കെ.എസ്. അബ്ദുള്ള സാഹിബെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാനും ചന്ദ്രിക ഡയറക്ടറുമായ ഡോ പി.എ ഇബ്രാഹിം ഹാജി അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് 2021 പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാസർഗോഡിന്റെ സുൽത്താനായിരുന്ന കെ.എസ്‌. അബ്ദുള്ള സാഹിബ് എല്ലാ മേഖലകളിലും തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസിന്റെ ആതിഥേയത്വം ലഭിക്കാത്ത സാംസ്കാരിക നായകന്മാർ കേരളത്തിൽ വളരെ കുറവായിരിക്കും. സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തുമുള്ളവരുമായി കെ.എസ് വളരെ അടുത്ത ബന്ധമായിരുന്നു പുലർത്തിയിരുന്നതെന്നും പാവപ്പെട്ടവർക്ക് അത്താണിയായി വർത്തിച്ച മഹാനായിരുന്നു കെ.എസ്‌. അബ്ദുള്ള സാഹിബെന്നും ഡോ പി.എ. ഇബ്രാഹിം ഹാജി കൂട്ടിച്ചേർത്തു.
ദുബായ്  കെ എം സി സി കാസറഗോഡ് ജില്ലാ. കമ്മിറ്റി  പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഗാടനം ചെയ്തു
ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര, ദുബൈ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, 
ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഡ്വ ആഷിഖ്, ദുബൈ കെ എം സി സി ആക്ടിം ജനറൽ സെക്രട്ടറി ഹംസ തൊട്ടി  അഡ്വ സാജിദ് അബൂബക്കർ, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ, സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ  മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി വി നാസർ  സർഗധാര ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ,ഡോക്ടർ  ഷരീഫ് പൊവ്വൽ ദുബൈ കോർട്ട് സീനിയർ അഡ്വക്കേറ്റ് അഫ്ര അബ്ദുൽ റഹ്മാൻ,
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പർ അസ്മിന അഷ്‌റഫ്‌, ഷാർജ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ജമാൽ ബൈത്താൻ  ജീലാനി ഖാൻ  തുടങ്ങിയവർ സംസാരിച്ചു. മറ്റു ജില്ലാ മണ്ഡലം  മുനിസിപ്പൽ പഞ്ചായത്ത്  ഭാരവാഹികൾ  വനിതാ കെ എം സി സി കാസറഗോഡ് ജില്ലയിൽ നിന്നുള്ള സംസ്ഥാന സാരഥികൾ തുടങ്ങിയവർ സംബന്ധിച്ചു.  അഷ്‌റഫ് പാവൂർ പ്രാർത്ഥനയും ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്  നന്ദിയും പറഞ്ഞു