'ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയില്‍ കാണാം', കൊലപാതക രാഷ്ട്രീയത്തിനെതിരായ ശബ്ദമാകും: കെകെ രമ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയില്‍ കാണാം', കൊലപാതക രാഷ്ട്രീയത്തിനെതിരായ ശബ്ദമാകും: കെകെ രമ

കോഴിക്കോട്(www.kasaragodtimes.com 04.05.2021): ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തുമെന്നും കെകെ രമ.

സഭയില്‍ ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് കാണാമെന്ന് പറഞ്ഞ രമ, വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്നും വ്യക്തമാക്കി.

മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടിപിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാന്‍ നോക്കിയത്, അവര്‍ കൂട്ടിചേര്‍ത്തു.