വിജയ് ഹസാരെ ട്രോഫി: ബിഹാറിനെ തകര്‍ത്ത് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വിജയ് ഹസാരെ ട്രോഫി: ബിഹാറിനെ തകര്‍ത്ത് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം

ബെംഗളൂരു:(www.kasaragodtimes.com 01.03.2021)lവിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ  ഒമ്പത് വിക്കറ്റിന്റെ  തകർപ്പൻ വിജയം സ്വന്തമാക്കി കേരളം.
ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട കേരളം അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു തോല്‍വിയുമാണ്  ഇതുവരെ നേടിയത്.കഴിഞ്ഞ മത്സരത്തിൽ കർണാടക ടീം   കേരളത്തെ തോൽപ്പിച്ചിരുന്നു  ബിഹാറിനെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കേരളം  വീണ്ടും സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 148 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 8.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം വിജയലക്ഷ്യം മറികടന്നു .

മറുപടി ബാറ്റിങ്ങിൽ ബീഹാറിന്റെ 149 റൺസ് ടാർജറ്റ്  16.2 ഓവറിൽ മറികടക്കണം  എന്ന  ലക്ഷ്യത്തോടെ ബാറ്റിംഗ്  ഇറങ്ങിയ  കേരളത്തിന് കരുത്തായത് ഓപ്പണർ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് .
റോബിന്‍ ഉത്തപ്പ 32 പന്തില്‍ 10 സിക്‌സും നാല്  അടക്കമാണ് 87 റൺസ് അടിച്ചത് മറ്റൊരു ഓപ്പണർ വിഷ്ണു വിനോദ് 12 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 37 റൺസെടുത്ത്  പുറത്തായി .മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ (9 പന്തിൽ 24*) 2 സിക്സും 2 ഫോറും അടിച്ചതോടെ കേരളം  8.5 ഓവറിൽ തന്നെ ബീഹാർ ടോട്ടൽ അനായാസം മറികടന്നു .

നേരത്തെ  ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുത്ത  കേരളത്തിന് ഫാസ്റ്റ് ബൗളർ ശ്രീശാന്ത് മിന്നും തുടക്കമാണ് നൽകിയത് .വിധമാണ്  കേരള ബൗളിംഗ് ആരംഭിച്ചത് .തന്റെ ആദ്യ ഓവറിൽ തന്നെ ബീഹാർ ഓപ്പണർ മംഗൽ മഹ്‌റൂർ വിക്കറ്റിന് മുന്നിൽ കുരുക്കിയ ശ്രീശാന്ത് കേരളത്തിന് സ്വപ്നതുല്യ തുടക്കം സമ്മാനിച്ചു .ശേഷം ഓവറിലെ അഞ്ചാം പന്തിൽ തന്നെ മറ്റൊരു ഓപ്പണർ ഗനിയെ ക്ലീൻ ബൗൾഡ് ആക്കിയ ശ്രീശാന്ത് ബീഹാറിന് ഇരട്ട പ്രഹരമേല്പിച്ചു .