കോവിഡ്: കേരളം നിയന്ത്രണങ്ങള്‍ കടുപ്പിക്കണം; അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ്: കേരളം നിയന്ത്രണങ്ങള്‍ കടുപ്പിക്കണം; അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍

ദില്ലി(www.kasaragodtimes.com 03.05.2021): കൊവിഡ് വ്യാപനത്തില്‍ കേരളം അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
കൊവിഡ് രോഗികള്‍ അനാവശ്യമായി സിടി സ്കാന്‍ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്ക് സ്കാനിംഗ് ആവശ്യമില്ല. സ്കാനിംഗ് റേഡിയേഷന്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജന്‍ പ്ലാന്‍്റുകള്‍ കൂടി ഓക്സിജന്‍ പ്ലാന്‍്റുകളാക്കിയിട്ടുണ്ട് എന്നും ആരോ​ഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.