രാഹുൽ ആദ്യമായി ഇന്ത്യൻ ടീം ക്യാമ്പിൽ; പരുക്കേറ്റ സഹൽ പുറത്ത്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

രാഹുൽ ആദ്യമായി ഇന്ത്യൻ ടീം ക്യാമ്പിൽ; പരുക്കേറ്റ സഹൽ പുറത്ത്

ഗോവ ; ഇന്ത്യൻ ടീമിനുള്ള ക്യാമ്പിൽ ആദ്യമായി ഇടം നേടി കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി. രാഹുലിനൊപ്പം മഷൂർ ഷരീഫും ആദ്യമായി ക്യാമ്പിൽ ഇടം പിടിച്ചു. ഇവർക്കൊപ്പം ആശിഖ് കുരുണിയനും മലയാളി സാന്നിധ്യമായി ടീമിലുണ്ട്. അതേസമയം, ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല

എഫ്സി ഗോവയ്ക്കു വേണ്ടി സൂപ്പർ സബായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഇഷാൻ പണ്ഡിറ്റയെയും പരിശീലകൻ ഇഗോർ സ്റ്റിമാച് ആദ്യമായി ക്യാമ്പിലേക്ക് ക്ഷണിച്ചു. ഇവർക്കൊപ്പം ഹൈദരാബാദിൻ്റെ യുവതാരങ്ങളായ ആകാശ് മിശ്ര, യാസിർ മുഹമ്മദ്, ലിസ്റ്റൺ ഐഎസ്എലിൽ ആദ്യമായി ഹാട്രിക്ക് നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ മുംബൈ സിറ്റിയുടെ ബിപിൻ സിംഗ് എന്നിവരൊക്കെ സ്ക്വാഡിൽ ഉണ്ട്

മൂന്ന് മലയാളി താരങ്ങൾ ടീമിലുണ്ടെങ്കിലും സഹലും വിപി സുഹൈറും ടിപി രഹനേഷും പുറത്തായത് നിരാശയായി.

ഹൈദരാബാദിൻ്റെ കുതിപ്പിന് പ്രധാന പങ്കുവഹിച്ച യുവതാരങ്ങൾ ക്യാമ്പിൽ ഉൾപ്പെട്ടത് പ്രതീക്ഷിച്ചിരുന്നതാണ്. മധ്യനിരയിലും പ്രതിരോധനിരയിലും ഗംഭീര പ്രകടനങ്ങളുമായി യുവതാരങ്ങൾ കളം നിറഞ്ഞത് ആരാധകരെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഹൈദരാബാദിൻ്റെ 6 താരങ്ങളാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിൻ്റെ ലിസ്റ്റൺ, ആകാശ് മിശ്ര തുടങ്ങിയവർക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി വിങ്ങിൽ നിറഞ്ഞുകളിച്ച രാഹുലിൻ്റെ തെരഞ്ഞെടുപ്പും പ്രതീക്ഷിച്ചതാണ്. മുംബൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തിയ ബിപിൻ സിംഗിനെയും ഇത്തവണ ക്യാമ്പിൽ പ്രതീക്ഷിച്ചിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂർ ശരീഫിനെ ക്യാമ്പിൽ എത്തിച്ചത്.

ഈ മാസം അവസാനം യുഎഇ ഒമാൻ എന്നീ ടീമുകളെയാണ് ഇന്ത്യ നേരിടുന്നത്. ദുബായിൽ വെച്ചാകും മത്സരം.