തൃക്കരിപ്പൂരില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറി യുവാവിനു പരിക്ക്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തൃക്കരിപ്പൂരില്‍ നിര്‍ത്തിയിട്ട ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറി യുവാവിനു പരിക്ക്‌

തൃക്കരിപ്പൂർ(www.kasaragodtimes.com 10.06.2021) : നിർത്തിയിട്ട ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി യുവാവിനു പരുക്ക്. തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ്കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു മുന്നിലാണു സംഭവം. നീലമ്പത്തെ സഫീറിനാണ് (23) പരുക്കേറ്റത്. ടൗണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. സ്കൂളിൽ എസ്എസ്എൽസി മൂല്യനിർണയത്തിനു അധ്യാപകരുമായി വന്ന കെഎസ്ആർടിസി ബസ്സിനു പിന്നിലാണ് സഫീർ ഓടിച്ച സ്കൂട്ടർ ഇടിച്ചത്. ഇടിയുടെ ശക്തിയിൽ സ്കൂട്ടർ ബസിനു പിന്നിലേക്കു തുളഞ്ഞു കയറി. സ്റ്റാൻഡിൽ നിർത്തിയിടാതെ റോഡിൽബസ് നിർത്തിയിട്ടതു പ്രതിഷേധത്തിനു കാരണമായി.