രണ്ട് ദിവസം മുന്‍പ് കാണാതായ കാസര്‍കോട് സ്വദേശി അല്‍ഐനില്‍ അപകടത്തില്‍ മരിച്ച നിലയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

രണ്ട് ദിവസം മുന്‍പ് കാണാതായ കാസര്‍കോട് സ്വദേശി അല്‍ഐനില്‍ അപകടത്തില്‍ മരിച്ച നിലയില്‍

അൽഐൻ(www.kasaragodtimes.com 10.03.2021): രണ്ട്​ ദിവസം മുൻപ്​ കാണാതായ യുവാവിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്​ ബന്തടുക്ക സ്വദേശി പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ്​ (33) അൽഐനിലെ വാഹനാപകടത്തിൽ മരിച്ചത്​. കമ്പനിയിൽ സെയിൽസ്മാനായിരുന്നു.

ഞായറാഴ്ച രാവിലെ അൽഐനിലേക്ക് സാധനം എടുക്കാൻ പോയതായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഇല്ലാത്തതിനാൽ ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ ഉള്ളതായി അറിഞ്ഞത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും അറിയിച്ചു.

കുടുംബസമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: ജുനൈദ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അദ്നാൻ. പിതാവ്: പരേതനായ അബൂബക്കർ. മാതാവ് അലീമ. സഹോദരി റുഖിയ.