കാസര്‍കോട് നഗരസഭ ചെയര്‍മാനായി അഡ്വ. വി.എം മുനീര്‍ ചുമതലയേറ്റു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് നഗരസഭ ചെയര്‍മാനായി അഡ്വ. വി.എം മുനീര്‍  ചുമതലയേറ്റു

കാസര്‍കോട്(www.kasaragodtimes.com 28.12.2020):കാസര്‍കോട് നഗരസഭയുടെ പുതിയ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് അഡ്വ. വി.എം. മുനീര്‍ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീര്‍ 21 ഉം സവിത ടീച്ചര്‍ 14 വോട്ടുകളും നേടി. സി.പി.എം അംഗം(17-ാം വാര്‍ഡ്-ചെന്നിക്കര) ലളിത, സ്വതന്ത്രരായ ഫാത്തിമത്ത് ഹസീന(20-ാം വാര്‍ഡ്-ഫിഷ്മാര്‍ക്കറ്റ്), കെ.എം. ഷക്കീനാ മൊയ്തീന്‍(21-ാം വാര്‍ഡ്-ഹൊന്നമൂല) എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അബ്ബാസ് ബീഗമാണ് വി.എം. മുനീറിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുഹമ്മദ് കുഞ്ഞി തായലങ്ങാടി പിന്താങ്ങി. സവിത ടീച്ചറുടെ പേര് പി. രമേശ് നിര്‍ദ്ദേശിച്ചു. അശ്വിനി പിന്താങ്ങി.