സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചെന്ന് പരാതി; 2 പേര് അറസ്റ്റില്‍
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരു :(www.kasaragodtimes.com 27.11.2020) സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ 2 യുവാക്കൾ അറസ്റ്റിലായി. മംഗളൂരു കെ.പി.ടി.യിലെ രാജേഷിന്റെ പരാതിയിലാണ് സ്വദേശികളായ ഗോകുൽരാജു(20), പവൻ(20) എന്നിവരെ മംഗളൂരു പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. സാക്ഷിരാജ് എന്ന പേരിൽ യുവതിയുടെ ഫോട്ടോയടക്കം ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയാണു കെണിയൊരുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.