16.80 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മംഗളൂരുവില്‍ മലയാളി പിടിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

16.80 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി  മംഗളൂരുവില്‍ മലയാളി പിടിയില്‍

മംഗളുറു(www.kasaragodtimes.com 12.06.2021):16.8 ലക്ഷം രൂപയുടെ 'ന്യൂ ജെന്‍' മ​യ​ക്കു​മ​രു​​ന്നായ എ​ല്‍ എ​സ് ഡി സ്​​റ്റാ​മ്ബു​ക​ളു​​മാ​യി കേരളക്കാരന്‍ മംഗളൂറില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അജ്നാസ് (25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച കദ്രി പൊലീസാണ് ഇയാളെ പിടികൂടിയത്

ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈന്‍ അമൈഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എല്‍ എസ് ഡി. ചെറിയ സ്റ്റികര്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും കാണപ്പെടുന്ന ഇത് നാക്കിനടിയിലും മറ്റും വെച്ചാണ് ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നതു പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തപാല്‍ മാര്‍ഗമാണ് ഇവ എത്തിക്കുന്നതെന്നാണ് വിവരം.

840 എ​ല്‍ എ​സ് ഡി സ്​​റ്റാ​മ്ബു​കളാണ് യുവാവില്‍ നിന്ന് പിടികൂടിയത്. ഒരു സ്റ്റാമ്ബ് 2,000 മുതല്‍ 6,000 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്. കേരളം, ഗോവ, മംഗളുറു എന്നിവിടങ്ങളില്‍ പാര്‍ടികളിലും മറ്റും ഇവ വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. ഇതൊരു വലിയ സംഘമാണ്. ഇതില്‍ ഉള്‍പെട്ട എല്ലാവരേയും അന്വേഷിച്ച്‌ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് പിടികൂടിയ പൊലീസ് സംഘത്തിന് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.