കാസർകോട് ബുധനാഴ്ച്ച 97 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; 64 പേർക്ക് രോഗ മുക്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് ബുധനാഴ്ച്ച 97 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; 64 പേർക്ക് രോഗ മുക്തി

കാസർകോട്  (www.kasaragodtimes.com 25.11.2020): കാസർകോട്  ജില്ലയിൽ  103 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 97 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കുമാണ് ്  കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 64 പേർക്ക് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7297 പേർ
വീടുകളിൽ 6845 പേരും സ്ഥാപനങ്ങളിൽ  452 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7297 പേരാണ്. പുതിയതായി 414 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1108 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 74 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 97 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 103 പേരെ ഡിസ്ചാർജ് ചെയ്തു.
21373 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1023 പേർ വിദേശത്ത് നിന്നെത്തിയവരും 815 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19535 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20131 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.  നിലവിൽ 1016 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 226 ആയി.
കാസർകോട് ജില്ലയിൽ ബുധനാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂർ  -3
ബദിയഡുക്ക-2
ബളാൽ  -2
ബേഡഡുക്ക-2
ചെമ്മനാട്  -1
ഈസ്റ്റ് എളേരി-3
കളളാർ-2
കാഞ്ഞങ്ങാട്  -4
കാറഡുക്ക-1
കാസർകോട്  -2
കയ്യൂർ ചീമേനി  -2
കിനാനൂർ കരിന്തളം  -2
കോടോംബേളൂർ -1
കുമ്പള-1
കുറ്റിക്കോൽ -25
മധൂർ-2
മടിക്കൈ  -5
മംഗൽപാടി-1
മൊഗ്രാൽപുത്തൂർ-1
നീലേശ്വരം  -18
പള്ളിക്കര  -1
പനത്തടി -4
പിലിക്കോട്-1
പുല്ലൂർ പെരിയ  -1
പുത്തിഗെ-1
ഉദുമ-8
വോർക്കാടി-1
വെസ്റ്റ് എളേരി -6
കാസർകോട് ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂർ  - 3
ബളാൽ  -2
ചെറുവത്തൂർ-1
കളളാർ-2
കാഞ്ഞങ്ങാട്  -8
കാസർകോട്  -2
കയ്യൂർ ചീമേനി  -5
കിനാനൂർ കരിന്തളം  -1
കോടോംബേളൂർ -4
കുമ്പള-1
കുറ്റിക്കോൽ -1
മടിക്കൈ  -1
മൊഗ്രാൽപുത്തൂർ-1
മുളിയാർ-1
നീലേശ്വരം  -12
പനത്തടി -6
പിലിക്കോട്- 2
പുല്ലൂർ പെരിയ  - 4
തൃക്കരിപ്പൂർ-1
ഉദുമ-1
വെസ്റ്റ് എളേരി -2