കാസർകോട് വെള്ളിയാഴ്ച്ച 87 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 90 പേർക്ക് രോഗ മുക്തി 

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് വെള്ളിയാഴ്ച്ച 87 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 90 പേർക്ക് രോഗ മുക്തി 


കാസർകോട് : കാസർകോട്  ജില്ലയിൽ 96 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 87 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും  വിദേശത്ത് നിന്നെത്തിയ എട്ട് പേർക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 90 പേർക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7543 പേർ
വീടുകളിൽ 7063 പേരും സ്ഥാപനങ്ങളിൽ  480 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7543 പേരാണ്. പുതിയതായി 401 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 526 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 171 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 81 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 67 പേരെ ഡിസ്ചാർജ് ചെയ്തു.
21555 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1033 പേർ വിദേശത്ത് നിന്നെത്തിയവരും 816 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 19706 പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 20288 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 231 ആയി. നിലവിൽ 1036 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അജാനൂർ-4
ബേഡഡുക്ക-8
ചെമ്മനാട്-1
ചെറുവത്തൂർ-2
ദേലംപാടി-1
എൻമകജെ-1
കള്ളാർ-16
കാഞ്ഞങ്ങാട്-8
കാറഡുക്ക-1
കാസർകോട്-3
കിനാനൂർ കരിന്തളം-3
കോടോംബേളൂർ-2
കുമ്പള-3
കുറ്റിക്കോൽ-7
മധൂർ-1
മടിക്കൈ-5
മംഗൽപാടി-1
മഞ്ചേശ്വരം-1
മൊഗ്രാൽപുത്തൂർ-1
മുളിയാർ-1
നീലേശ്വരം-5
പടന്ന-2
പൈവളിഗെ-1
പിലിക്കോട്-1
പുല്ലൂർപെരിയ-3
തൃക്കരിപ്പൂർ-6
ഉദുമ-4
വെസ്റ്റ് എളേരി-4
വെള്ളിയാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങൾ
അജാനൂർ-3
ബദിയഡുക്ക-3
ബളാൽ-14
ബേഡഡുക്ക-3
ബെള്ളൂർ-1
ചെമ്മനാട്-4
ദേലംപാടി-2
കള്ളാർ-2
കാഞ്ഞങ്ങാട്-3
കാസർകോട്-7
കയ്യൂർ ചീമേനി-3
കിനാനൂർ കരിന്തളം-1
കോടോം ബേളൂർ-5
കുമ്പള-1
കുറ്റിക്കോൽ-3
മധൂർ-6
മടിക്കൈ-1
മംഗൽപാടി-1
മഞ്ചേശ്വരം-1
മുളിയാർ-1
നീലേശ്വരം-5
പടന്ന-2
പൈവളിഗെ-1
പള്ളിക്കര-3
പനത്തടി-1
പിലിക്കോട്-2
തൃക്കരിപ്പൂർ-1
ഉദുമ-3
വെസ്റ്റ് എളേരി-7