കാസര്‍കോട്ടെ ഓക്‌സിജന്‍ പ്രതിസന്ധി: പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് കളക്ടര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട്ടെ ഓക്‌സിജന്‍ പ്രതിസന്ധി: പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി ജില്ലാ ഭരണകൂടം. കാസര്‍കോട് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഓക്‌സജിന്‍ സിലിണ്ടര്‍ ചലഞ്ച്. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകള്‍ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്യണമെണമെന്നും ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം……………………………..

*കാസര്‍കോടിനായി* *#ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ച്*

നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളില്‍ അനുഭവപ്പെട്ടെക്കാവുന്ന ഓക്സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവന്‍ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്.
സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകള്‍ ജില്ലിയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടര്‍ ചലഞ്ചില്‍ പങ്കളികളാവണം
എന്ന് അഭ്യര്‍ത്ഥിക്കുന്നു.