ലൈംഗിക പീഡനാരോപണം; കര്‍ണാടക മന്ത്രി രമേശ് ജാര്‍ഖിഹോളി രാജിവെച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലൈംഗിക പീഡനാരോപണം; കര്‍ണാടക മന്ത്രി രമേശ് ജാര്‍ഖിഹോളി രാജിവെച്ചു

ബെംഗളൂരു:(www.kasaragodtimes.com 03.03.2021 Wednesday) സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കര്‍ണാടക ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. സാമൂഹ്യപ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് സംഭവത്തില്‍ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. 25കാരിയായ പെണ്‍കുട്ടിയെ മന്ത്രി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരിന്നു.

സംഭവം വിവാദമായതിന് പിന്നാലെ രാജിവെയ്ക്കാന്‍ മന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ ഇതിന് ജാര്‍ക്കിഹോളി തയ്യാറായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി യെഡിയൂരപ്പ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. നിരപരാദിത്വം തെളിയിച്ചാല്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ജാര്‍ക്കിഹോളിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

വൈദ്യുതി വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്താണ് 25 കാരിയെ മന്ത്രി ലൈംഗിക ചൂഷണം ചെയ്തത്. പിന്നീട് പെണ്‍കുട്ടിക്ക് ജോലി നിഷേധിച്ചതോടെ പെണ്‍കുട്ടിയും കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകനായ ദിനേഷ് കാലഹള്ളിയെ സമീപിക്കുകയായിരുന്നു. മന്ത്രിക്കെതിരെ പരാതി നല്‍കാന്‍ ഭയന്നാണ് യുവതിയും കുടുംബവും തന്നെ സമീപിച്ചതെന്ന് ദിനേഷ് കലഹള്ളി പറഞ്ഞു. വരും ദിവസം യുവതി നേരിട്ട് പരാതി നല്‍കും. സംഭവത്തില്‍ വ്യക്തമായ തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കലഹള്ളി പറഞ്ഞു.