കര്‍ണ്ണാടക മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കര്‍ണ്ണാടക മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി

ബംഗലൂരു(www.kasaragodtimes.com 01.05.2021): കര്‍ണ്ണാടകയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിടത്തും കോണ്‍ഗ്രസ് വിജയിച്ചു. രണ്ട് സ്ഥലങ്ങളില്‍ ജെഡിഎസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കൊവിഡ് കാലത്ത് നടന്ന തദ്ദേശ തെര‍ഞ്ഞെടുപ്പ് സമ്മാനിച്ചത്.
ബെല്ലാരിയിലും ബിഡാരിയിലും കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകള്‍ പിടിച്ച്‌ ഭരണം പിടിച്ചത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലിലെ ആകെയുള്ള 39 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് 14 സീറ്റില്‍ മാത്രമാണ്. 20 വര്‍ഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിര്‍ത്തഹള്ളിയും കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു.
കെപിസിസി അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന 266 വാര്‍ഡുകളില്‍ 119 സീറ്റും കോണ്‍ഗ്രസ് നേടി. 36 ഇടത്ത് ജെഡിഎസും 33 ഇടത്ത് ബിജെപിയും വിജയിച്ചു. മഡിക്കേരിയില്‍ മാത്രമാണ് ബിജെപിക്ക് ഭരണം കിട്ടിയത്.