യശ്വന്ത്​പൂർ-കണ്ണൂർ എക്​സ്​പ്രസ്​ റദ്ദാക്കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യശ്വന്ത്​പൂർ-കണ്ണൂർ എക്​സ്​പ്രസ്​ റദ്ദാക്കി

ബംഗളൂരു: കോവിഡ്​ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ്​ വന്നതോ​ടെ കേരളത്തിലേക്കുള്ള യശ്വന്ത്​പൂര്‍-കണ്ണൂര്‍ എക്​സ്​പ്രസ്​ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ദക്ഷിണ പശ്​ചിമ റെയില്‍​െവ റദ്ദാക്കി. യശ്വന്ത്​പൂര്‍-കണ്ണൂര്‍ എക്​സ്​പ്രസ്​ സ്​പെഷ്യല്‍ (06537) മേയ്​ നാലു മുതലും കണ്ണൂര്‍^യശ്വന്ത്​പൂര്‍ എക്​സ്​പ്രസ്​ സ്​പെഷ്യല്‍ (06538) മേയ്​ അഞ്ചു മുതലുമാണ്​ റദ്ദാക്കിയതെന്ന്​ ബംഗളൂരു ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ അറിയിച്ചു.

ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബാനസ് വാടി- കൊച്ചുവേളി ദ്വൈവാര ഹംസഫര്‍ എക്‌സ്പ്രസ് ഏപ്രില്‍ 30 മുതലും ബാനസ് വാടി -എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്​റ്റ് എക്‌സ്പ്രസ് മേയ് നാലു മുതലും റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. ഇൗ സര്‍വീസുകള്‍ എന്നുമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടില്ല.ഇവക്ക്​ പുറമെ, യശ്വന്ത്​പൂര്‍- ബിദര്‍- യശ്വന്ത്​പൂര്‍ (06271/72), യശ്വന്ത്​പൂര്‍-ലാത്തൂര്‍-യശ്വന്ത്​പൂര്‍ (06583/84), ബംഗളൂരു സിറ്റി-നാഗര്‍കോവില്‍-ബംഗളൂരു സിറ്റി (07235/36), ബംഗളൂരു സിറ്റി-ശിവമൊഗ്ഗ ടൗണ്‍- ബംാളൂരു സിറ്റി (02089/90), ബംഗളൂരു സിറ്റി- ധാര്‍വാഡ്-ബംഗളൂരു സിറ്റി (02725/26) എന്നിവയും റദ്ദാക്കി.

യശ്വന്ത്​പുര-കാര്‍വാര്‍ ​ത്രൈവാര എക്​സ്​പ്രസ് മംഗളൂരുവിനും കാര്‍വാറിനുമിടയില്‍​ റദ്ദാക്കിയിട്ടുണ്ട്​​. തിങ്കളാഴ്​ച മുതല്‍ മാറ്റം നിലവില്‍വന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവ​രെ ഇൗ ട്രെയിന്‍ യശ്വന്ത്​പുരയില്‍നിന്ന്​ മംഗളൂരു വരെ മാത്രമേ സര്‍വിസ്​ നടത്തൂ. ഇൗ കാലയളവില്‍ കാര്‍വാര്‍- യശ്വന്ത്​പുര എക്​സ്​പ്രസ്​ സ്​പെഷ്യല്‍ മംഗളൂരുവില്‍നിന്ന്​ യാത്ര ആരംഭിച്ച്‌​ യശ്വന്ത്​പുരയില്‍ സര്‍വിസ്​ അവസാനിപ്പിക്കും.