ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി, മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി, മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാനൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദത്തില്‍. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി...' എന്നാണ് ജയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി ജയരാജന്‍ വ്യക്തമാക്കി.
ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.
വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ ആക്രമണത്തില്‍ ഇന്നലെയാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.