കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുക്കോമാനോവിച്ച് എത്തിയേക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുക്കോമാനോവിച്ച് എത്തിയേക്കും

കൊച്ചി: (www.kasaragodtimes.com 05.06.2021) സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമോനോവിച്ച്‌ കേരളാ ബ്ളാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഇടയ്ക്കു വച്ച്‌ പുറത്താക്കപ്പെട്ട സ്പാനിഷ് കോച്ച്‌ കിബു വിക്കൂനയ്ക്കു പകരമാണ് വുകോമോനോവിച്ചിനെ ബ്ളാസ്റ്റേഴ്സ് കൊണ്ടുവന്നിരിക്കുന്നത്. പരിശീലകരെ ഇടയ്ക്കിടക്ക് മാറ്റുന്നത് പതിവാക്കിയ ബ്ളാസ്റ്റേഴ്സിന്റെ ഐഎസ്‌എല്ലിലെ പത്താമത്തെ പരിശീലകന്‍ ആണ് വുകോമോനോവിച്ച്‌.

2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ളബ് സ്റ്റാന്‍ഡേഡ് ലീജില്‍ സഹ പരിശീലകനായി തന്റെ കോച്ചിംഗ് ജീവിതം ആരംഭിച്ച 43കാരനായ വുകോമോനോവിച്ച്‌ അതിനു ശേഷം സ്ലൊവോക്കിയയിലെ സൂപ്പര്‍ ലിഗയില്‍ മത്സരിക്കുന്ന സ്ലൊവാന്‍ ബ്രാറ്റിസ്ലാവയയുടെ മുഖ്യ പരിശീലകന്‍ ആയി ജോലിയില്‍ പ്രവേശിച്ചു. അവസാനമായി സൈപ്രസ്സിലെ ഫസ്റ്റ ഡിവിഷന്‍ ക്ളബായ അപ്പോളന്‍ ലിമാസ്സോളിന്റെ പരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴില്‍ നാലു കളികളില്‍ മത്സരിച്ചെങ്കിലും ഒരെണ്ണത്തില്‍ മാത്രമേ ലിമാസ്സോളിന് വിജയിക്കുവാന്‍ സാധിച്ചുള‌ളു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരമായിരുന്ന ഫക്കുണ്ടോ പെരേര കേരളത്തില്‍ വരുന്നതിനു മുമ്ബ് വുകോമോനോവിച്ചിന്റെ കീഴിലായിരുന്നു കളിച്ചിരുന്നത്.

പുതിയ സീസണിനായി തയ്യാറെടുക്കുന്ന ബ്ളാസ്റ്റേഴ്സ് ബാംഗ്ളൂര്‍ എഫ്സിയില്‍ നിന്നും ഹര്‍മന്‍ജോത് ഖബ്ര, വിദേശ ലീഗുകളില്‍ കളിക്കുകയായിരുന്ന സഞ്ജീവി സ്റ്റാലിന്‍, റൗണ്ട്ഗ്ളാസ്സ് പഞ്ചാബില്‍ നിന്നും റുയിവാ ഹോര്‍മിപാം എന്നിവരെ പുതുതായി ടീമില്‍ എത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ ഡിഫന്‍ഡര്‍മാരായ ധനചന്ദ്ര മെയ്‌തെയ്, സന്ദീപ് സിംഗ് എന്നിവരുടെ കരാറുകള്‍ നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കളിച്ച മിഡ്ഫീല്‍ഡര്‍ രോഹിത് കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കി.