യു.ഡി.എഫ് തരംഗമുണ്ടാകുമെന്നതിൽ അതിശയോക്തിയില്ല: പി കെ കുഞ്ഞാലിക്കുട്ടി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യു.ഡി.എഫ് തരംഗമുണ്ടാകുമെന്നതിൽ അതിശയോക്തിയില്ല: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പറയുന്നതില്‍ അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലൊക്കെ അനുകൂല സാഹചര്യമാണ്. 80ന് മുകളില്‍ സീറ്റ് നിഷ്പ്രയാസം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.