ഒറ്റയ്ക്കാണെങ്കിലും കാറില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധം: ഡല്‍ഹി ഹൈക്കോടതി
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ന്യൂഡല്‍ഹി(www.kasaragodtimes.com 07.04.2021): നിരത്തിലിറങ്ങിയാല്‍ കാറും പൊതുസ്ഥലമായാണ് പരിഗണിക്കപ്പെടുകയെന്നും അതിനാല്‍ ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ പോലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും ഡല്‍ഹി ഹൈക്കോടതി. ജസ്റ്റീസ് പ്രതിഭ എം. സിങ്ങാണ് ഉത്തരവിട്ടത്. 'മാസ്ക് മാരകമായ വൈറസിനെ പ്രതിരോധിക്കുന്ന സുരക്ഷാ കവചമാണ്. മഹാമാരി വ്യാപിച്ചുതുടങ്ങിയ ആരംഭ ഘട്ടം മുതല്‍ നിരവധി ഗവേഷകരും ഡോക്ടര്‍മാരും വിദഗ്ധരും മാസ്ക് ധരിക്കല്‍ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയതാണെന്നും' കോടതി വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തതിന് പൊലീസ് ചുമത്തിയ പിഴക്കെതിരെ പരാതിയുമായെത്തിയ അഭിഭാഷകരെയും കോടതി ശാസിച്ചു. കഴിഞ്ഞ വര്‍ഷമാണ് സൗരഭ് ശര്‍മ എന്ന അഭിഭാഷകന് 500 രൂപ പിഴയിട്ടത്. തനിക്കെതിരെ പിഴ ചുമത്തിയവര്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഹാജരാക്കിയില്ലെന്നായിരുന്നു സൗരഭ് ശര്‍മ വാദിച്ചത്.
പൊതുസ്ഥലത്തിറങ്ങുന്നവര് മാസ്ക് ധരിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍, വാഹന യാത്രക്കാര്‍ക്ക് പിഴയിടണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. പകരം, ഇക്കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനം വിടുകയായിരുന്നു.
അനുബന്ധമായി, കഴിഞ്ഞ ദിവസം ഒറ്റക്കാണെങ്കില്‍ വാഹന യാത്രികര്‍ക്ക് മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കരുതെന്ന് ഛണ്ഡിഗഢ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു.
ഡല്‍ഹി ൈഹക്കോടതി ഉത്തരവ് മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കുമോ എന്ന് വ്യക്തമല്ല.
അതേ സമയം, സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുേമ്ബാള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നും ടാക്സികളിലും മറ്റുമുള്ള യാത്രകളില്‍ മാസ്ക് വേണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരത്തെയുള്ള നിര്‍ദേശം.