കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് ഐസൊലേഷന്‍ നിർബന്ധമാക്കി

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് ഐസൊലേഷന്‍ നിർബന്ധമാക്കി

മംഗളൂരു . ദക്ഷിണ കന്നഡ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 7 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി.രാജേന്ദ്ര അറിയിച്ചതാണിത്.

കേരളത്തില്‍ കോവിഡ് വാപനം കുത്തനെ ഉയരുകയാണ്. ദക്ഷിണ കന്നഡയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം നിത്യേന ഉയര്‍ന്നു തുടങ്ങി. കോളജുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐസൊലേഷന്‍ നടപടി.
കേരളത്തില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. ജില്ലയില്‍ എത്തിയാല്‍ 7 ദിവസം താമസ സ്ഥലത്ത് ഐസൊലേഷനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മെഡിക്കല്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതു ബാധകമാണ്. ഡിസി വ്യക്തമാക്കി.