ക്യാപ്റ്റന്മാരുടെ പോരാട്ടം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ സൂപ്പർ കിങ്സ് നേരിടും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ക്യാപ്റ്റന്മാരുടെ പോരാട്ടം  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ സൂപ്പർ കിങ്സ് നേരിടും

മുംബൈ(www.kasaragodtimes.com 24.04.2021) ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ നേരിടും. തുടര്‍ച്ചയാ 5 ജയങ്ങളാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. വിജയ തുടര്‍ച്ചയാണ് ചെന്നൈയുടെ ലക്ഷ്യം.

പ്ലേയിങ് ഇലവനില്‍ മറ്റമില്ലാതെയാവും ചെന്നൈയും ബാംഗ്ലൂരും ഇറങ്ങുക. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്‍പോട്ട് പോവുന്ന ഒരേയൊരു ടീമാണ് ബാംഗ്ലൂര്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ബംഗ്ലൂരിന് ആവലാതികളില്ല.

ദേവ്ദത്ത് പടിക്കല്‍, കോഹ് ലി, ഡിവില്ലിയേഴ്‌സ്, മാക്‌സ് വെല്‍ എന്നിവരുടെ ഫോം ബാംഗ്ലൂരിന് കരുത്ത് നല്‍കുന്നു. 2015ന് ശേഷം തോല്‍വി അറിയാതെ ആദ്യ 5 കളികള്‍ തുടരെ ജയിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ബാംഗ്ലൂരിന് മുന്‍പില്‍ നില്‍ക്കുന്നത്.

രവീന്ദ്ര ജഡേജയെ ഉപയോഗിച്ച്‌ മാക്‌സ് വെല്ലിനെ തളയ്ക്കാനാവും ധോനിയുടെ ശ്രമം. 11 ടി20യില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ മാക്‌സ് വെല്ലിനെ 5 വട്ടം രവീന്ദ്ര ജഡേജ പുറത്താക്കി. ചെന്നൈയുടെ മധ്യനിരയ്‌ക്കെതിരെ റിച്ചാര്‍ഡ്‌സന്‍, ജാമിസണ്‍ എന്നിവരുടെ പേസായിരിക്കും കോഹ് ലി ആയുധമാക്കുക.

ചെന്നൈ സാധ്യതാ 11; ഡുപ്ലസിസ്, രുതുരാജ് ഗയ്കവാദ്, മൊയിന്‍ അലി, സുരേഷ് റെയ്‌ന, റായിഡു, ജഡേജ, ധോനി, സാം കറാന്‍, ശര്‍ദുല്‍, എന്‍ഗിഡി, ദീപക് ചഹര്‍

ബാംഗ്ലൂര്‍ സാധ്യത 11; കോഹ് ലി, ദേവ്ദത്ത് പടിക്കല്‍, ഷഹബാസ് അഹ്മദ്, മാക്‌സ് വെല്‍, ഡിവില്ലിയേഴ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, റിച്ചാര്‍ഡ്‌സന്‍, ചഹല്‍, സിറാജ്‌