ചരിത്ര നേട്ടം; ഐഎൻഎസ് വിക്രാന്തിൽ കന്നി രാത്രി ലാൻഡിംഗ് നടത്തി മിഗ്- 29കെ

ചരിത്ര നേട്ടം; ഐഎൻഎസ് വിക്രാന്തിൽ കന്നി രാത്രി ലാൻഡിംഗ് നടത്തി മിഗ്- 29കെ

ദില്ലി: വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യൻ നേവി. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം രാത്രിയിൽ കന്നി ലാൻഡിങ് നടത്തിയാണ് ഇന്ത്യൻ നേവി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിൽ രാത്രിയിൽ മിഗ് 29കെ ലാൻഡ് ചെയ്യുന്നത് ആദ്യമാണ്. 

ഈ സുപ്രധാന  നേട്ടം ആത്മനിർഭർ ഭാരതിന് ഇന്ത്യൻ നേവി നൽകുന്ന ഊർജത്തിന്റ സൂചകമാണെന്നും നേവി വക്താവ് ട്വിറ്ററിൽ കുറിച്ചു. വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിങ് ട്രെയൽ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണെന്നും നേവി വ്യക്തമാക്കി.