ടോസ് നേടിയ ശേഷം എന്ത് തെരഞ്ഞെടുക്കണമെന്ന് അറിയാതെ കുഴങ്ങി രോഹിത് ശര്‍മ
ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഓര്‍ത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞു

റായ്പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശേഷം എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥമിനും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനും അവതാകരന്‍ രവി ശാസ്ത്രിക്കും ഒപ്പം ടോസിനെത്തിയ രോഹിത് ആഗ്രഹിച്ച പോലെ ടോസ് നേടി.
രോഹിത്താണ് ടോസ് ജയിച്ചത് എന്ന് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് അറിയിച്ചു. എന്നാല്‍ ടോസ് ജയിച്ച ഉടന്‍ ബാറ്റിംഗാണ് ഫീല്‍ഡിംഗാണോ തെരഞ്ഞെടുക്കുക എന്നത് ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ രോഹിത്ത് എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ കുഴങ്ങി- നെറ്റിയില്‍ തടവി എന്ത് തെരഞ്ഞെടുക്കണമെന്ന് അര മിനിറ്റ് നേരം ആലോചിച്ച രോഹിത് ഒടുവില്‍ ചെറു ചിരിയോടെ ഫീല്‍ഡിംഗ് എന്ന് ടോം ലാഥമിനെ അറിയിച്ചു.
അതിനുശേഷം എന്താണ് ആശയക്കുഴപ്പമെന്ന് രവി ശാസ്ത്രി ചോദിച്ചപ്പോള്‍, ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഓര്‍ത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞു.