ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി; ടി20 പരമ്പര ഇന്ത്യക്ക്
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 8 വിക്കറ്റിന് 188 റണ്‍സെടുക്കണേ സാധിച്ചൊള്ളു. ജോസ് ബട്ട്ലറും ഡേവിഡ് മലനും പൊരുതി നോക്കിയെങ്കിലും 188 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബര 3-2ന് ഇന്ത്യ സ്വന്തമാക്കി. 34 പന്തില്‍ 52 റണ്‍സെടുത്ത ജോസ് ബട്ട്ലറും 46 പന്തില്‍ 68 റണ്‍സെടുത്ത ഡേവിഡ് മലനും ഇംഗ്ലണ്ടിനായി മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ചു. നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും നാല് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ ഷാര്‍ദുല്‍ താക്കൂറും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കു വഹിച്ചു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന് വിരാട് കൊഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി അവസാന പന്ത് വരെയും ക്രീസിലുണ്ടായിരുന്നു. 52 പന്തില്‍ എഴ് ബൗണ്ടറികളും രണ്ട് സിക്സര്‍ ഉള്‍പ്പെടെ 80 റണ്‍സുമായി കോഹ്ലി പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ സ്കോര്‍ 224 എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 34 പന്തില്‍ നാല് ബൗണ്ടറികളും അഞ്ച് സിക്സര്‍ ഉള്‍പ്പെടെ 64 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റില്‍ കോഹ്ലി-രോഹിത് കൂട്ടുക്കെട്ട് 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്.