റാങ്കിങ്ങിൽ ഇന്ത്യ നമ്പർ വൺ ;ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

റാങ്കിങ്ങിൽ ഇന്ത്യ നമ്പർ വൺ ;ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ

അഹമ്മദാബാദ് ;(www.kasaragodtimes.com 06.03.2021) ഇംഗ്ലണ്ടിനെ 3-1ന് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. 122 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് മുന്‍പ് ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയില്‍ തോറ്റതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്ബര 3-1ന് സ്വന്തമാക്കിയത്.

ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ എത്തിയ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂ സിലാന്‍ഡിനെ നേരിടും. അവസാന ടെസ്റ്റ് മത്സരത്തില്‍ ഒരു ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.