പുരുഷ ഹോക്കി; റിയോ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പുരുഷ ഹോക്കി; റിയോ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹമ്രാന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ 60 ശതമാനം ബോള്‍ പൊസിഷനും നിലനിര്‍ത്തി. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയ മൈക്കോ കാസെല്ലയാണ് റിയോ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്കായി സ്‌കോര്‍ ചെയ്തത്. മൂന്നു മത്സരങ്ങളില്‍ നിന്നും ഒമ്പതു പോയിന്റാണ് ഇന്ത്യക്കുള്ളത്. ആതിഥേയരായ ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ട് ഗ്രൂപ്പ് മത്സരം തുടങ്ങിയ ഇന്ത്യക്ക് പക്ഷേ അടുത്ത മത്സരത്തില്‍ ആസ്‌ത്രേലിയയോട് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കായിരുന്നു ഓസീസ് ഇന്ത്യയെ തകര്‍ത്തത്. തുടര്‍ന്ന് സ്‌പെയിനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു.