കാസര്‍കോട് നഗരസഭയില്‍ സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് ദാസപണി ചെയ്യുകയാണ് : മുസ്‌ലിം യൂത്ത് ലീഗ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് നഗരസഭയില്‍ സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് ദാസപണി ചെയ്യുകയാണ് : മുസ്‌ലിം യൂത്ത് ലീഗ്

കാസർകോട്(www.kasaragodtimes.com 19.01.2021 Tuesday) : നഗരസഭ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്ക് ബിജെപി വരുന്ന വിധത്തിൽ കാര്യങ്ങളുണ്ടായത് സിപിഎമിന്റെയും സ്വതന്ത്ര അംഗങ്ങളുടെയും  ബിജെപിയോടുള്ള സഹകരണ മനോഭാവം കൊണ്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുനിസിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.നാല് സ്ഥിരം സമിതിയിൽ വിജയിക്കാനുള്ള അംഗങ്ങളെ മുസ്‌ലിം ലീഗ് ഉറപ്പ് വരുത്തിയപ്പോൾ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് മുസ്‌ലിം ലീഗിന് ബാക്കിയുണ്ടായിരുന്നത് മൂന്ന് കൗൺസിലർമാർ മാത്രമായിരുന്നു. വികസനം, ക്ഷേമം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസ-കായികം എന്നീ സ്ഥിരം സമിതിയിലേക്ക് 6 വിധം കൗൺസിലർമാരെയാണ് തെരെഞ്ഞെടുക്കേണ്ടത്. ആദ്യ ഘട്ടത്തിൽ വനിത പ്രതിനിധ്യം എല്ലാ കൗൺസിലർമാരും വോട്ട് ചെയ്ത് തെരെഞ്ഞെടുക്കണം. 5 സമിതിയിലേക്കും ഒരു വനിത പ്രതിനിധി എന്ന വിധത്തിൽ  മുസ്‌ലിം ലീഗ് അംഗങ്ങളെ ലീഗിന്റെ ഭൂരിപക്ഷ പിൻബലം കൊണ്ട് വിജയിപ്പിച്ചു. ഓരോ സമിതിയിലേക്കും ബാക്കി വരുന്ന 5 അംഗങ്ങളെ സ്വയം നോമിനേഷൻ ശേഷം തെരെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.  ഒരു സമിതിയിലേക്ക് അഞ്ചിൽ കൂടുതൽ നോമിനേഷൻ വന്നാൽ വോട്ടെടുപ്പിലൂടെയാണ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്. ഒരു അംഗത്തെ വിജയിപ്പിക്കാൻ 7 കൗൺസിലർമാരുടെ വോട്ട് വേണമെന്നാണ് നിയമം. വികസനം, ക്ഷേമം, പൊതുമരാമത്ത്, ആരോഗ്യം എന്നീ നാല് സമിതിയിലേക്ക് ലീഗ് കൗൺസിലർമാരിൽ 3 പേര് വിധവും 3 ബിജെപി കൗൺസിലർമാരും നമ്മനിർദ്ദേശം നൽകിയപ്പോൾ വോട്ടെടുപ്പ് വരുകയും ഓരോ സമിതിയിലേക്കും 21 അംഗബലമുള്ള ലീഗ് 3 പേരെയും വിജയിപ്പിച്ചപ്പോൾ ബിജെപിക്ക്  2 അംഗങ്ങളെ ലഭിച്ചു. ഈ നാല് സമിതിയിലേക്ക് മത്സരിക്കാതെ മാറി നിന്ന സിപിഎം-സ്വതന്ത്ര അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. അവസാനമായി വിദ്യാഭ്യാസ സമിതിക്കുള്ള വോട്ടെടുപ്പ് നടന്നപ്പോൾ ലീഗിന് ബാക്കിയുള്ളത് 2 അംഗങ്ങൾ മാത്രമായിരുന്നു. ലീഗിലെ രണ്ട് കൗൺസിലർമാരും ബിജെപിയിലെ 3 പേരും നമ്മനിർദ്ദേശം നൽകിയപ്പോൾ  സിപിഎം - സ്വതന്ത്ര അംഗങ്ങൾ വീണ്ടും വിട്ടു നിൽക്കുകയും സമിതിയിലേക്ക് ആവശ്യമായ 5 പേര് മാത്രം നമ്മനിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ 5 പേരെയും എതിരില്ലാതെ തെരെഞ്ഞെടുക്കുകയും ചെയ്തു. സിപിഎം-സ്വതന്ത്ര അംഗങ്ങൾ മത്സരിക്കാത്തതാണ് വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ ബിജെപി 3 അംഗങ്ങൾ ലഭിക്കാൻ കാരണം.  ഇത് മൂലം വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ മത്സരത്തിൽ  ലീഗ് - ബിജെപി തുല്യമാവുകയും നറുലെടുപ്പിലൂടെ ബിജെപിക്ക് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുകയും ചെയ്തു. ഈ സമിതിയിലേക്ക് സിപിഎം-സ്വതന്ത്ര അംഗങ്ങളിൽ ഒരാൾ മത്സരിച്ചിരുന്നെങ്കിൽ ലീഗ് വോട്ട് നൽകി അവരെ ഈ സമിതിയിൽ അംഗങ്ങളാക്കുകയും ബിജെപി രണ്ട് അംഗങ്ങളായി ചുരുങ്ങുകയും ചെയ്യുമായിരുന്നു. സത്യം ഇതായിരിക്കെ ചിലർ തെറ്റിധാരണ പരത്തുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത് സ്വയം രക്ഷക്ക് വേണ്ടി മാത്രമാണ്. ചിലരുടെ വാദം ലീഗ് പറഞ്ഞിരുന്നെങ്കിൽ സ്വതന്ത്ര-സിപിഎം അംഗങ്ങൾ മൂന്ന് പേരും ഈ സമിതിയിലേക്ക് വരുമായിരുന്നു എന്നാണ്. ഒരാളെ തെരെഞ്ഞെടുക്കാൻ പോലും അംഗബലമില്ലാത്തവർ മൂന്ന് പേരെ തെരെഞ്ഞെടുക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം മാത്രമാണ്. ഒരു വിമതൻ പറയുന്നത് ലീഗ് ഞങ്ങളോട് രേഖമൂലം ആവശ്യപ്പെട്ടില്ല എന്ന തരത്തിലാണ്. അതിലൂടെ ആ നേതാവ് തന്നെ പറഞ്ഞു വെക്കുന്നത് ഇവിടെ ബിജെപിയെ തടയേണ്ട ഉത്തരവാദിത്വം ലീഗിന് മാത്രണെമെന്നും ഞങ്ങളൊന്നും ബിജെപി തടയാൻ നിൽക്കില്ലെന്നും കൂടിയാണ്. സ്വതന്ത്ര അംഗങ്ങൾ വിദ്യാഭ്യാസ സമിതിയിലേക്ക് വരാതെ മാറി നിന്നത് ബിജെപി നൽകിയ വോട്ടിനോടുള്ള കൂറും കൂടിയാണെന്ന് ഇതിലൂടെ വ്യക്തമാവുന്നത്. വിമതന്റെ സോഷ്യൽ മീഡിയയിലെ  അവകാശവാദം ഞങ്ങളും സിപിഎം കൗൺസിലറും ചർച്ച നടത്തിയിരുന്നുവെന്നും വിമതന്മാർക്ക് രേഖമൂലം കത്ത് നൽകാത്തത് കൊണ്ട് സ്വതന്ത്രരും സിപിഎം കൗൺസിലറും വിദ്യാഭ്യാസ സമിതിയിൽ മത്സരിക്കാതെ വിട്ടു നിന്നതെന്നുമാണ്. ഇതിലൂടെ മനസിലാവുന്നത്  സിപിഎം കൗൺസിലറെ നിയന്ത്രിക്കുന്നത് ഈ വിമതനാണെന്നും ഇതിന് മറുപടി സിപിഎം നേതാക്കൾ  പറയേണ്ട വിഷയമാണെന്നും യൂത്ത് ലീഗ് ആരോപ്പിച്ചു. ബിജെപിക്ക് ഇത് പോലെ കയറി വരാനുള്ള അവസരമൊരുക്കുന്ന അധികാര മോഹികളെ ജനം തിരിച്ചറിയണമെന്നും യൂത്ത് ലീഗ് പറഞ്ഞു.