കാസര്‍കോട് വിവാഹ ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് വിവാഹ ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: വിവാഹദിവസം പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി (Suicide). കാസര്‍കോട് എ ആര്‍ ക്യാമ്ബിലെ ഉദ്യോഗസ്ഥനായ ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് വിനീഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കാണുന്നത്. ഇന്ന് വിനേഷിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.