കാസർകോട് മണ്ഡലത്തിലെ 3 റോഡുകൾക്ക് 390 ലക്ഷം രൂപയുടെ ഭരണാനുമതി

കാസർകോട് മണ്ഡലത്തിലെ 3 റോഡുകൾക്ക് 390 ലക്ഷം രൂപയുടെ ഭരണാനുമതി

കാസർകോട്: അസംബ്ളി നിയോജക മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ അഭിവൃദ്ധിക്ക് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.നെക്രം പാറ - അർളടുക്ക - കോട്ടിമൂല - പുണ്ടൂർ - നാരംമ്പാടി - ഏത്തടുക്ക റോഡ് കിലോ മീറ്റർ
 0/ 000 മുതൽ 4 / 500 വരെ ഉപരിതല നവീകരണം ( 100 ലക്ഷം )

മുള്ളേരിയ - നാട്ടക്കൽ - അർളപ്പദവ്  റോഡ് കിലോമീറ്റർ 9/ 000 മുതൽ 11/ 500 വരെ ഉപരിതല നവീകരണം (  90 ലക്ഷം ) മധൂർ - പട്ള - കൊല്ലങ്കാന റോഡ് കിലോ മീറ്റർ 3/000
മുതൽ 4/ 400 വരെയും  
8/ 200 മുതൽ  10 / 830 വരെയും മിക്സഡ്  സ്റ്റീൽ 
സർഫേയ്സ് (200 ലക്ഷം)
എന്നീ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനാണ്  പൊതുമരാമത്ത്  വകുപ്പിൽ നിന്ന്  ഭരണാനുമതി ലഭിച്ചതെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അറിയിച്ചു.