കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ലാബിൽ നിന്ന് അമോണിയ വാതകം ചോർന്നു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ലാബിൽ നിന്ന് അമോണിയ വാതകം ചോർന്നു


കാഞ്ഞങ്ങാട് : ജില്ലാശുപത്രിയിലെ ലാബിൽ നിന്നും ചില്ല്കുപ്പിയിൽ സൂക്ഷിച്ച അമോണിയ എലി ശല്യത്താൽ കുപ്പി പൊട്ടിയതിനെ തുടർന്നാണ് വാതകം ചോർന്നത് ശനിയാഴ്ച വൈകുന്നേരം നാല മണിയോടെയാണ് സംഭവം ജീവനക്കാർ ഉടൻ മുറിയുടെ വാതിൽ അടച്ച്  ഇവ പുറത്തേക്കു വ്യാപിക്കുന്നത് തടഞ്ഞു വിരവമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്ത്വത്തിൽ അഗ്നി രക്ഷാസേനയെത്തി ഫയർ ആന്റ് റിസ്ക്യൂ ഓഫീസർമാരായ മുകേഷ്, നിഖിൽ എന്നിവർ സുരക്ഷാ കിറ്റ് ധരിച്ച് (ബി.എ. സെറ്റ് ) മുറിക്കുള്ളിൽ കടന്നാണ് രൂക്ഷമായ ഗന്ധത്തിനിടയിൽ നിന്നും ഓരോ കുപ്പികളും പരിശേധിച്ചാണ് പൊട്ടിയ കുപ്പി കണ്ടെത്തിയത് ഇത് പിന്നിട് ബക്കറ്റ് വെളളത്തിൽ താഴ്ത്തിയാണ് നിർവീര്യമാക്കിയത് ഇങ്ങനെയുളള സമയങ്ങളിൽ  ഈ പ്രദേശങ്ങളിലേക്ക് ചെല്ലരുത് ശ്വസിക്കുന്നത് ശ്വാസകോശത്തെ ബാധിക്കുമെന്നും കണ്ണുകളിൽ നിറ്റൽ അനുഭപ്പെടുമെന്നും, ചിലയാളുകൾ ബേധക്കേടു സംഭവിക്കാറുണ്ടെന്നും  സ്റ്റേഷൻ ഓഫീസർ അറിച്ചു ഗ്രേയിസ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ് കുമാർ , ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ അനിൽ, ഫയർ ആന്റ് റെസ്ക്യു ഓഫിസർമാരായ കിരൺകുമാർ , വരുൺരാജ്, നിഖിൽ, ഹോംഗാർഡ് നാരായണൻ , സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് കുമാർ ,രാജേഷ്, കിരൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.