ജെസ്നയുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ജെസ്നയുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി

കൊച്ചി∙ പത്തനംതിട്ട എരുമേലി സ്വദേശിനി കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ജെസ്നയുടെ സഹോദരൻ ജെയ്സ് ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജഡ്ജി വി.ജി. അരുണിന്റെ ഉത്തരവ്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോൾ എവിടെയാണെന്നു വെളിപ്പെടുത്താനാവില്ലെന്നുമുള്ള നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഹർജിക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ സംശയിക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജിയും) കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണം സിബിഐക്കു കൈമാറാൻ നിർദേശിച്ചിരിക്കുന്നത്. കേസന്വേഷണത്തിനു വേണ്ട വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ നൽകേണ്ട സാഹചര്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.