സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തമായ ചുഴലിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

13 നോട് കൂടി അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും എന്നാണ് പ്രവചനം. അതിനാല്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ കേരള തീരത്ത് മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം രൂപപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അപകടകരമായ അവസ്ഥയില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ ക്യാമ്ബുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഈ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും.