ആരോഗ്യ വകുപ്പിന്റെ അനാസ്ഥ: ഗൾഫിൽ നിന്ന് വന്ന കാസർകോട് സ്വദേശിയുടെ രക്തം പരിശോധിക്കാതെ ജനറൽ ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചു; മംഗലൂരുവിൽ പോയി പരിശോധിച്ചപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചു
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് (www.kasaragodtimes.com 21.03.2020): വിദേശത്ത് നിന്ന് വന്നയാൾ പരിശോധനക്കായി കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വന്നപ്പോൾ രക്തം പരിശോധനക്ക് എടുക്കാതെ തിരിച്ചയച്ചതായും പിന്നീട് ദിവസങ്ങൾ കഴിഞ്ഞ് മംഗലൂരുവിലെ ആശുപത്രിയിൽ പോയി പരിശോധന നടത്തിയപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചതായുമുള്ള വാർത്ത പുറത്ത് വന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച കാസർകോട് നഗരത്തോട് ചേർന്നുള്ള പ്രദേശത്തെ ഒരാളുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ഗുരുതരമായ പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇക്കാര്യം ഒരു സ്വകാര്യ ചാനലിന്റെ ചർച്ചയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഇന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
പത്ത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് എത്തിയ ഇദ്ദേഹം തൊണ്ട വേദനയുള്ളത് കാരണം രണ്ട് തവണ പരിശോധനക്ക് ജനറൽ ആശുപത്രിയിൽ പോയതായും അവിടെനിന്ന് കാര്യമായ പ്രതികരണമോ പരിശോധനയോ നടത്താത്ത് മൂലം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും പോയതാണ്.
ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
മംഗലൂരു ജില്ലാ ഭരണ കൂടം ശനിയാഴ്ച്ച രാവിലെ കാസർകോട് ജില്ലാ ഭരണ കൂടത്തെ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിച്ചതിനെ തുടർന്ന് അധികൃതർ ജനറൽ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.