അന്നഹ്ദ എക്സലൻസ് അവാർഡ് ഹസൻ ശാഫിക്കും മുഹമ്മദലി വാഫിക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അന്നഹ്ദ എക്സലൻസ് അവാർഡ് ഹസൻ ശാഫിക്കും മുഹമ്മദലി വാഫിക്കും

മലപ്പുറം:(www.kasaragodtimes.com 05.03.2021) അറബി  ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും   മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന, ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്കാരത്തിന് പ്രമുഖ ഈജിപ്ഷ്യൻ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസൻ  ശാഫിയും,  മുന്നാമത് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന്   പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ  ഡോ. കെ. മുഹമ്മദലി വാഫിയും  അർഹനായി.

അറബി ഭാഷയിൽ നിരവധി ഗ്രന്ഥ രചനങ്ങൾ നടത്തിയ ഹസൻ ശാഫി, ഈജിപ്തിലെ അൽ അസ്ഹർ സർവകലാ ശാല  ഉന്നതാധികാര പണ്ഡിത സഭാ അംഗവും ശൈഖുൽ അസ്ഹറിന്റെ മുൻ   ഉപദേഷ്ടാവുമാണ്. 

നിലവിൽ വാഫി സംവിധാനത്തിൻ്റെ അസിസ്റ്റൻറ് കോഡിനേറ്ററും കാളികാവ് വാഫി ക്യാമ്പസ് അറബിക് വിഭാഗം മേധാവിയുമാണ് നാഷണൽ എക്സലൻസ് അവാർഡ് ജേതാവായ ഡോ. മുഹമ്മദലി വാഫി. പള്ളിപ്പുറം ദാറുൽ അൻവാർ വഫിയ്യ കോളേജ് പ്രിൻസിപ്പൽ കൂടിയായ ഇദ്ദേഹം യുഎഇ ഖത്തർ സൗദി അറേബ്യ ബഹ്റൈൻ ഒമാൻ എന്നിവിടങ്ങളിൽനിന്ന് പുറത്തിറങ്ങുന്ന ഗവേഷണ  മാഗസിനുകളിൽ സ്ഥിരം എഴുത്തുകാരനും, വിവിധ ദേശീയ-അന്തർദേശീയ സെമിനാറുകളിൽ ശ്രദ്ധേയ സാന്നിധ്യവുമാണ്. 
കേരളത്തിലെ തനതു കലകളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് പുലിക്കളി, മാപ്പിള കലകളായ ഒപ്പന ദഫ്മുട്ട് കോൽക്കളി തുടങ്ങിയവ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ മുഹമ്മദ് അലി വാഫി. 

2006 ൽ പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജിൽ  നിന്ന് പ്രസിദ്ധീകരണം 
ആരംഭിച്ച, അന്നഹ്ദ അറബിക്  മാഗസിൻ ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്ക് പതിനഞ്ച് വർഷമായി വലിയ സംഭാവനകളാണ് നൽകി വരുന്നത്. പ്രശസ്തി പത്രവും ഫലകവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ കൈമാറും.

മാഗസിൻ മാനേജിംങ് ഡയറക്ടർ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.