റംസാന്‍ മാസത്തില്‍ ഉംറക്കും പ്രാര്‍ത്ഥനയ്ക്കും മക്കളെ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് വിലക്ക്:ഹജജ്ഉംറ മന്ത്രാലയം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

റംസാന്‍ മാസത്തില്‍ ഉംറക്കും പ്രാര്‍ത്ഥനയ്ക്കും മക്കളെ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് വിലക്ക്:ഹജജ്ഉംറ മന്ത്രാലയം

ജിദ്ദ(www.kasaragodtimes.com 29.04.2021): റംസാന്‍ മാസത്തില്‍ മക്കയിലെ ഹറമില്‍ ഉംറക്കും പ്രാര്‍ത്ഥനയ്ക്കും മക്കളെ കൊണ്ടുവരുന്നതില്‍ മാതാപിതാക്കള്‍ക്ക് വിലക്കുണ്ടെന്ന് ഹജജ്-ഉംറ മന്ത്രാലയം അറിയിച്ചു. റംസാന്‍ മാസത്തില്‍ ഹറമില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് വിതരണത്തിന്റെയും പ്രാര്‍ത്ഥന സംബന്ധിച്ച്‌ പ്രഖ്യാപിച്ച ചട്ടങ്ങളുടെയും ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിശ്വാസികള്‍ ഇഅ്തമര്‍ന, തവക്കല്‍ന ആപ്പ് വഴി ഉംറയ്ക്കും പ്രാര്‍ത്ഥനക്കും പെര്‍മിറ്റ് നേടുക എന്നത് ചട്ടങ്ങളുടെ ഭാഗമാണെന്നും മന്ത്രാലയം അറിയിച്ചു.
പെര്‍മിറ്റ് ഉള്ളവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ കേന്ദ്ര ഹറം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കൂ. അതോടൊപ്പം പെര്‍മിറ്റില്‍ വ്യക്തമാക്കിയ നിശ്ചിത കാലയളവിനുള്ളില്‍ മാത്രമേ പെര്‍മിറ്റ് ഉള്ളവരുടെ വാഹനങ്ങള്‍ക്ക് മക്കയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നു.
സൗദിക്കകത്തുനിന്നുള്ളര്‍ക്ക് ഉംറയ്ക്ക് അനുവദനീയമായ പ്രായം 18 നും 70 നും ഇടയിലാണ്. ഒരു ദിവസത്തെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒന്നിച്ച്‌ ബുക്ക് ചെയ്യാം. ഒരേസമയം ഒന്നില്‍ കൂടുതല്‍ ദിവസത്തേക്കുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഒന്നിച്ച്‌ ബുക്ക് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ ഉംറക്കും പ്രാര്‍ത്ഥനക്കും ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യത്തെ ബുക്കിങ് കാലാവധി കഴിഞ്ഞ ശേഷം മറ്റൊരു ദിവസം ബുക്കിങ് നടത്താന്‍ സാധിക്കുവെന്നും ഹജജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.