ഹബീബാജിയും വിടവാങ്ങി; അനുസ്മരണം: എ. അബ്ദുൽ റഹ്മാൻ

kasaragod, kasaragodnews, kasaragodtimes, news, online portal, media, online newspaper, latest news

ഹബീബാജിയും വിടവാങ്ങി;  അനുസ്മരണം: എ. അബ്ദുൽ റഹ്മാൻ

പ്രമുഖ വ്യവസായിയും ഇസ്ലാമിയ ടൈൽ കമ്പനി ഉടമയുമായിരുന്ന തളങ്കരയിലെ കെ.എസ്.മുഹമ്മദ് ഹബീബുള്ള ഹാജിയും വിടവാങ്ങി,
തളങ്കര നിവാസികളുടെ ഹബീബ് ഹാജി നാടിൻ്റെ തന്നെ ഹബീബാജിയായിരുന്നു.
പൊതുരംഗത്ത് സർവ്വ മേഖലയിലും സജീവമായിരുന്ന ഹബീബ് ഹാജി വലിയ ദീനി സേവനകനും അനേകം മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്നു. ദാനധർമ്മങ്ങൾ ജീവിതചര്യയാക്കിയ മാറ്റിയ ഹബീബ് ഹാജി  വലിയ ധർമ്മിഷ്ടനായിരുന്നു. അദ്ദേഹത്തിൻ്റെ സഹായം ലഭിക്കാത്ത ദീനി സ്ഥാപനങ്ങളോ മറ്റോമുണ്ടാകില്ല. ദാനം കൊണ്ട് മഹത്വമാർന്ന ജീവിതത്തിൻ്റെ ഉടമയായിരുന്ന കാസർകോടിൻ്റെ സുൽത്താൻ പരേതനായ കെ എസ്സ്.അബ്ദുള്ള സാഹിബിൻ്റെ സഹോദരൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ജീവിത ശൈലിഹബീബ് ഹാജിക്കുമുണ്ടായിരുന്നു. അറിയപ്പെടുന്ന സുന്നത്ത് ജമാഅത്തിൻ്റെ പ്രവർത്തകനായ അദ്ദേഹത്തിന് ഒട്ടനവധി പണ്ഡിതമാരുമായും വലിയ തോതിലുള്ള അടുപ്പമുണ്ടായിരുന്നു. - കാസർകോട്ടെ അറിയപ്പെടുന്ന സാമുഹ്യ-സാംസ്കാരിക മത-രാഷ്ടിയ പ്രമുഖരുമായി വളരെയേറെ ബന്ധമുണ്ടായിരുന്ന ഹബീബ് ഹാജി ഒരു കാലഘട്ടത്തിൻ്റെ ഇതിഹാസമായിരുന്നു. നൂറിലധികം ജീവനക്കാർക്ക് ജോലി നൽകിയ ഇസ്ലാമിയ ടൈൽ കമ്പനിയുടെമാനേജിംഗ് പാട്ണറായിരുന്ന അദ്ദേഹം നാനാജാതി മതസ്ഥരായ തൊഴിലാളികളുടെ ഇഷ്ടക്കാരനായിരുന്നു. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയിലും ദഖീറത്ത് ഉഖ്റാ സംഘത്തിൻ്റെയും ഭാരവായിയായും കമ്മിറ്റി അംഗമായും ദീർഘകാലം ഹബീബ് ഹാജി പ്രവർത്തിച്ചിട്ടുണ്ട്. മാലിക് ദീനാർ (റ) ഉറൂസ് കമ്മിറ്റിയിൽ എപ്പോഴും  നേർച്ചവിഭാഗത്തിൻ്റെ തലവനായിരുന്നു ഹബീബ് ഹാജി.ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സുതാര്യമായ രീതിയിൽ കണക്കുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം വിദഗ്ദനായിരുന്നു.
പള്ളി പരിപാലണ കാര്യത്തിൽ തൻ്റെ അഭിപ്രായം ആരുടേ മുന്നിലും തുറന്ന് പറയുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതനായപ്പോൾ അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരുന്നു.
മഹാമാരികാലത്ത് നമ്മുടെ നാട്ടിൽ നിന്നും ഒട്ടനവധി പേരാണ് വിടവാങ്ങിയത്. നാടിൻ്റെയും സമൂഹത്തിൻ്റെയും നന്മക്കും അഭിവൃദ്ധിക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച ജനമനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ അനേകം മാന്യ വ്യക്തിത്വങ്ങൾ നമ്മിൽ നി ന്നും വിട്ട് പോയി. അതിലൊരു മനുഷ്യ സ്നേഹിയായിരുന്നു ഹബീബാജി.
സർവ്വ ശക്തനായ നാഥാ ഈ മഹാമാരിയിൽ നിന്നും മുഴുവൻ ജനങ്ങളേയും കാത്ത് രക്ഷിക്കണമേ!
നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന  ഞങ്ങൾക്കെല്ലാം പിരിസപ്പെട്ട കെ.എസ്.മുഹമ്മദ് ഹബീബുള്ള ഹാജിക്ക് അള്ളാഹു പൊറുത്ത് കൊടുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ -

എ.അബ്ദുൽ റഹ്മാൻ
കാസർകോട്