യു പി വാരിയേഴ്‌സിനെതിരെ ഗുജറാത്ത് ജെയ്ന്റസിന് ടോസ്; മോണിക്ക പട്ടേല്‍ തിരിച്ചെത്തി

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്.

യു പി വാരിയേഴ്‌സിനെതിരെ ഗുജറാത്ത് ജെയ്ന്റസിന് ടോസ്; മോണിക്ക പട്ടേല്‍ തിരിച്ചെത്തി

മുംബൈ: വനിതാ ഐപിഎല്ലില്‍ യുപി വാരിയേഴ്‌സിനെതിരെ, ഗുജറാത്ത് ജെയ്ന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ജെയ്ന്റ്‌സ് ക്യാപ്റ്റന്‍ സ്‌നേഹ് റാണ ബാറ്റിംഗ് തിരഞ്ഞെടുക്കുയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. സബിനേനി മേഘ്‌നയ്ക്ക് പകരം മോണിക്ക പട്ടേല്‍ ടീമിലെത്തി. യുപി വാരിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരുവരും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ യുപി മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.

ഗുജറാത്ത് ജെയ്ന്റ്സ്: സോഫിയ ഡംഗ്ലി, ലൗറ വോള്‍വാര്‍ട്ട്, ഹര്‍ലീന്‍ ഡിയോള്‍, അഷ്ലി ഗാര്‍ഡ്നര്‍, ദയാലന്‍ ഹേമലത, മോണിക്ക പട്ടേല്‍, സുഷ്മ വര്‍മ, കിം ഗാര്‍ത്, സ്നേഹ് റാണ, തനുജ കന്‍വാര്‍, അശ്വനി കുമാരി

യുപി വാരിയേഴ്സ്: ദേവിക വൈദ്യ, അലീസ ഹീലി, കിരണ്‍ നാവ്‌ഗൈര്‍, തഹ്ലിയ മഗ്രാത്ത്, ഗ്രേസ് ഹാരിസ്, ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍, സിമ്രാന്‍ ഷെയ്ഖ്, പര്‍ഷവി ചോപ്ര, അഞ്ജില ശര്‍വാണി, രാജേശ്വരി ഗെയ്കവാദ്.

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ അവര്‍ക്ക് പ്രതിരോധിക്കാനായില്ല. 15.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം ആര്‍സിബി ലക്ഷ്യം മറികടന്നു. 

മറുവശത്ത്, യുപി ശക്തിരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുപി 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.