'എന്നെ പഞ്ഞിക്കിടരുത്'; ഗോള്‍ഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

സിനിമകളില്‍ ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസറ്റുകളാണെന്നാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ലിസ്റ്റിന്‍ കുറിച്ചത്.

'എന്നെ പഞ്ഞിക്കിടരുത്'; ഗോള്‍ഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

സിനിമകളില്‍ ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസറ്റുകളാണെന്നാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ലിസ്റ്റിന്‍ കുറിച്ചത്. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ് എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിസ്റ്റിന്‍ പറയുന്നു.

‘സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. Wait and see,’ ലിസ്റ്റിന്‍ കുറിച്ചു.

അടുത്തിടെ ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായെന്നും ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും ബാബുരാജ് അടുത്തിടെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഗോള്‍ഡ്…പെര്‍ഫെക്ഷന് വേണ്ടി കുറച്ചധികം നാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രനും ടീമിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്’ എന്നാണ് ബാബുരാജ് എഴുതിയിരുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാബുരാജ് റിലീസിനെ കുറിച്ച് സംസാരിച്ചിരുന്നത്.