വൈറ്റ്ഗാര്‍ഡ് ടീമിന് മയ്യിത്ത് പരിപാലന കിറ്റ് കൈമാറി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വൈറ്റ്ഗാര്‍ഡ് ടീമിന്  മയ്യിത്ത് പരിപാലന  കിറ്റ് കൈമാറി

കാസർകോട്(www.kasaragodtimes.com 11.05.2021): കോവിഡ് പോസീറ്റീവായി മരണപ്പെടുന്നവരുടെ മൃത്ദേഹങ്ങൾ മറവ് ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് കോവിഡ് ടീമിനുള്ള മയ്യിത്ത് പരിപാലനങ്ങൾക്കുള്ള കിറ്റ് മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി പി.ബി സെല്ലു യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഷ്റഫ് എടനീരിന് കൈമാറി.വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി.ബി ലത്തീഫ് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി ബഷീർ കടവത്ത് സി.സലീം ചെർക്കള പൈച്ചു ചെർക്കള കിദാസ് ബേവിഞ്ച മുനീർ പടിഞ്ഞാർമൂല സംബന്ധിച്ചു.

കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട എല്ലാ മതസ്ഥരിലുംപ്പെട്ട നിരവധി മൃത്ദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന വൈറ്റ്ഗാർഡിൻറെ പ്രവർത്തനങ്ങൾ ഏറെപ്രശംസിക്കപ്പെട്ടതാണ്.