ചെങ്കള പഞ്ചായത്ത് വൈറ്റ്ഗാർഡ് ടീമിനുള്ള മയ്യിത്ത് പരിപാലന കിറ്റ് കൈമാറി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചെങ്കള പഞ്ചായത്ത് വൈറ്റ്ഗാർഡ് ടീമിനുള്ള മയ്യിത്ത് പരിപാലന കിറ്റ് കൈമാറി

ചെർക്കള: (www.kasaragodtimes.com 11.05.2021) കോവിഡ് രോഗം സ്ഥിരീകരിച്ച് മരണങ്ങൾ കൂടി വരുന്ന സഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആവിശ്യമായ  കിറ്റുകളും, ചെങ്കള പഞ്ചായത്ത് വൈറ്റ്ഗാർഡ് ടീമിനുള്ള 
പി.പി.കിറ്റ് അടക്കമുളള യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്വേഫ്റ്റി കിറ്റുകളും, മറ്റും പ്രസിഡൻ്റ് എം.എം.നൗഷാദ് വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ സി.ബി.ലത്തീഫിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അബ്ദുൽ കാദർ സിദ്ധ, അന്തു മേനംങ്കോട്, വൈറ്റ്ഗാർഡ് അംഗങ്ങളായ അബൂബക്കർ കരിമാനം, ഗഫൂർ ബേവിഞ്ച, പൈച്ചു ചെർക്കള, കി ദാസ്സ് ബേവിഞ്ച സംബന്ധിച്ചു.