കാസർകോടിന്റെ സുൽത്താൻ വിടപറഞ്ഞ് പതിനാല് വർഷം: എ അബ്ദുൽ റഹ് മാൻ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോടിന്റെ സുൽത്താൻ വിടപറഞ്ഞ് പതിനാല് വർഷം: എ അബ്ദുൽ റഹ് മാൻ

മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ആതുരശുശ്രൂഷ, മതരംഗത്തെ സർവ്വസ്വവുമായിരുന്ന കെ.എസ്. അബ്ദുള്ള ഓർമ്മയായി ഇന്നേക്ക് പതിനാല് വർഷമാവുന്നു. കാസർകോടിന്റെയും സമൂഹത്തിന്റെയും പിന്നോക്കാവസ്ഥ മാറ്റാൻ വിദ്യാഭ്യാസമാണ് ഏക പോംവഴിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കെ.എസിന്റെ വീക്ഷണവും സമ്പത്തും പ്രവർത്തനവുമെല്ലാം വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയായിരുന്നു. അതിനായി തന്റെ സമ്പത്തും വിശ്രമമില്ലാത്ത ജീവിതവും അദ്ദേഹം ദാനം ചെയ്തു. കാസർകോടിനും ഇവിടുത്തെ ജനങ്ങൾക്കും അദ്ദേഹം നൽകിയ സ്നേഹവും വാത്സല്യവും വലുതായിരുന്നു. ഒരാളിൽനിന്നും ഒന്നും തിരിച്ചുകിട്ടാൻ അദ്ദേഹം ആഗ്രഹിച്ചില്ല. സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ വികസനത്തിനായി അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ വലുതാണ്. ഇതിനായി നിരവധി പുതിയ ആശയങ്ങൾക്ക് അദ്ദേഹം സൂത്രധാരത്വം വഹിച്ചു. അവയൊക്കെ സമുഹത്തിന് പൊതുവെയും സമുദായത്തിന് പ്രത്യേകിച്ചും വലിയ ഗുണങ്ങളാവുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ പിടിച്ചുയർത്തുന്നതിനും അവർക്ക് കൈതാങ്ങായി നിലകൊള്ളുന്നതിനും എന്നും കെ. എസ്. ശ്രമിച്ചിട്ടുണ്ട്. വ്യക്തികൾ നാടിന്റെ പേരിൽ അറിയപ്പെടുന്ന ഇക്കാലത്ത് ഒരു നാട് മുഴുവൻ ഒരു വ്യക്തിയുടെ പേരിൽ അറിയ പ്പെട്ടിരുന്നുവെന്നത് അതിശയമായിരിക്കാം. കെ.എസിന്റെ നാട് എന്ന പെരുമ കാസർകോടിന് എന്നും ഒരു അലങ്കാരമായിരുന്നു. ഊതിവീർപ്പിച്ച് വണ്ണംവെപ്പിക്കുന്ന ഇക്കാലത്ത് ഉള്ള വലിപ്പംപോലും പ്രകടിപ്പിക്കാൻ
ഒരുമ്പെടാതെ ജീവിച്ച കെ.എസിനെ കാലത്തിന് മറക്കാൻ കഴിയില്ല. മുസ്ലിം ലീഗ് പ്രസ്ഥാനം പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത ഘട്ടത്തിലെല്ലാം സർവ്വ സന്നാ ഹങ്ങളുമായി രംഗത്തെത്തി പാർട്ടിയുടെ യശസ്സുയർത്താൻ കെ.എസ്. നടത്തിയ പ്രവർത്തനങ്ങൾ വിലപ്പെട്ടതാ യിരുന്നു. മുസ്ലിം ലീഗിന്റെ അമരക്കാരനായിരുന്ന മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ.എസിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ വളരെ വലുതാ യിരുന്നു. കെ.എസ്. നമ്മെ വിട്ടുപിരിഞ്ഞപ്പോൾ മഹാനായ ശിഹാബ് തങ്ങൾ അനുസ്മരിച്ചത് സമുദായ ഐക്യ ത്തിന്റെ അമ്പാസിഡർ പോയി എന്നാണ്.

ഡയറക്ടർ എന്ന നിലയിൽ ചന്ദ്രികയുടെ ഉന്നമനത്തിനുവേണ്ടിയും നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതി നുമായി കെ.എസ് നടത്തിയിട്ടുള്ള ശ്രമങ്ങൾ ചില്ലറയല്ല. സമ്പത്ത് ദാനത്തിനുള്ളതാണെന്ന് അദ്ദേഹം എല്ലാവരെ യും പഠിപ്പിച്ചു. കൊടുപ്പിന്റെ അവതാരമായിരുന്നു കെ.എസ്. ഒരു വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമായി രുന്നു കെ.എസ് എന്ന് നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ ഇനീഷ്യൽ സൂചിപ്പിക്കുംപോലെ അദ്ദേഹം കാസർകോടിന്റെ സുൽത്താനായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്നും കാസർകോടിന്റെ നഷ്ടമായിത്തന്നെ തുടരുകയാണ്. സർവ്വശക്തമാനായ നാഥൻ അദ്ദേഹത്തിന് പരലോക സുഖം നൽകുമാറാകട്ടെയെന്ന്

എ. അബ്ദുൽ റഹ്മാൻ
ജനറൽ സെക്രട്ടറി
മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി