ഗർഭിണിയായ നായയെ തല്ലിക്കൊന്ന സംഭവം; നാല് വിദ്യാർഥികൾ അറസ്റ്റിൽ

പട്ടികയും കമ്പിവടിയും ഉപയോഗിച്ച് നായയെ തല്ലിക്കൊന്ന ശേഷം മൃതദേഹം വലിച്ചുകൊണ്ട് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഗർഭിണിയായ നായയെ തല്ലിക്കൊന്ന സംഭവം; നാല് വിദ്യാർഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഗർഭിണിയായ നായയെ തല്ലിക്കൊന്ന സംഭവത്തിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ. ഡൽഹി സാക്കിർനഗർ ഡോൺ ബോസ്‌കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ന്യൂഫ്രണ്ട്സ് കോളനി ഏരിയയിലായിരുന്നു സംഭവം.

പട്ടികയും കമ്പിവടിയും ഉപയോഗിച്ച് നായയെ തല്ലിക്കൊന്ന ശേഷം മൃതദേഹം വലിച്ചുകൊണ്ട് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നടന്നുപോയപ്പോൾ പട്ടി കുരച്ചതാണ് പ്രകോപിപ്പിച്ചതെന്ന് വിദ്യാർഥികൾ മൊഴി നൽകി. 20 അം​ഗ വിദ്യാർഥികളാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഐ.പി.സി 429, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.