മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം ; തീപടര്‍ന്നത് മാലിന്യക്കൂമ്പാരത്തില്‍ നിന്ന്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം ; തീപടര്‍ന്നത് മാലിന്യക്കൂമ്പാരത്തില്‍ നിന്ന്‌

മംഗളൂരു(www.kasaragodtimes.com 05.04.2021): മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ പച്ചനാഡി മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് യാര്‍ഡിലേക്ക് തീപടര്‍ന്നത്. തീപിടുത്തത്തെ തുടര്‍ന്ന് പുക വ്യാപിച്ചതോടെ നഗരവാസികള്‍ക്ക് ശ്വാസം മുട്ടുകയായിരുന്നു. ശക്തമായ കാറ്റ് വീശിയത് തീ വ്യാപിക്കാന്‍ ഇടവരുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാല്‍ അന്തരീക്ഷത്തില്‍ വിഷപ്പുക നിറഞ്ഞു. അഗ്‌നിശമനസേനയെത്തി ഏറെ നേരം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്. പച്ചനാഡി, കുഡുപു, തിരുവൈലു, കുലശേഖര്‍ ഭാഗങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുംപുക പുറത്തേക്ക് വരുന്നത് പതിവ് കാഴ്ചയാണ്. ഈ പുക ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.