അബുദാബിയില്‍ കെട്ടിടത്തിന് തീപിടിച്ചു; 19 പേര്‍ക്ക് പൊള്ളലേറ്റു
അബുദാബിയില്‍ 30 നില കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 19 പേര്‍ക്ക് പൊള്ളലേറ്റു. അബുദാബിയിലെ അല്‍ സഹിയയ്ക്കടുത്താണ് അപകടമുണ്ടായത്. പരുക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബിയില്‍ 30 നില കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 19 പേര്‍ക്ക് പൊള്ളലേറ്റു. അബുദാബിയിലെ അല്‍ സഹിയയ്ക്കടുത്താണ് അപകടമുണ്ടായത്. പരുക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.വെള്ളിയാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിന് തീപിടുത്തമുണ്ടായത്. അബുദാബിയിലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടാം മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സംഘങ്ങള്‍ സ്ഥലത്തുണ്ട്.